QIA Champions League 2016
10 a side football - Male

പേര്, ഉദ്ദേശ്യ ലക്ഷ്യങ്ങൾ.

1.         ഖിയ ചാമ്പ്യൻസ് ലീഗ് എന്നായിരിക്കും ടൂർണമെന്റിന്റെ പേര്.

2.         ഖത്തർ വേൾഡ് കപ്പ്‌ 2022, ഖത്തർ നാഷണൽ വിഷൻ 2030 (Qatar National Vision 2030) എന്നിവക്ക് ഐക്യധാർഡ്യം പ്രഖ്യാപിക്കുക ഫുട്ബോളിന്‌ കൂടുതൽ ജനകീയത കൈവരിക്കുക എന്നിവയാണ് ടൂർണമെന്റിന്റെ ലക്ഷ്യങ്ങൾ.

അംഗത്വം,

1.         ഖത്തറിൽ ഉള്ള ഏതൊരു ഇന്ത്യൻ ടീമിനും ഈ ടൂർണമെന്റിൽ കളിക്കാവുന്നതാണ്.

2.         ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 1000 റിയാൽ പ്രവേശന ഫീസായി നൽകേണ്ടതാണ്.

ടീമുകൾകുള്ള നിബന്ധനകൾ

1.         ഖത്തറിലുള്ള ഏതൊരു ഇന്ത്യൻ പൌരനും ഈ ടൂർണമെന്റിൽ പങ്കെടുക്കാവുന്നതാണ്. പാസ്പോർട്ടിലെ അഡ്രസ്‌ മാത്രമായിരിക്കും പരിഗണിക്കുക. പരാതി ലഭിക്കുകയും അത് ബോധ്യപ്പെടുകയും ചെയ്താൽ നിയമാവലി ലഘിച്ച ടീമിനെ Disqualify ചെയ്യുന്നതായിരിക്കും.

2.         ഖത്തറിൽ Valid Resident ഉള്ളവര്ക്ക് മാത്രമേ കളിക്കാൻ അവസരം ഉണ്ടാവൂ. എന്നാൽ ഓരോ ടീമിനും പരമാവധി 4  അതിഥി താരങ്ങളെ (വിസിറ്റ് വിസ) കളിപ്പിക്കാവുന്നതാണ്.

3.         കേരളത്തിന്‌ പുറത്തു നിന്നുള്ള ടീമിൽ, പരമാവധി 4 കേരള കളിക്കാരെ ഉൾപ്പെടുത്താവുന്നതാണ്.

4.         ഓരോ മത്സരത്തിനും 30 മിനുട്ട് മുമ്പേ 18 പേരുടെ ഫൈനൽ ലിസ്റ്റ് പാസ്പോർട്ട്‌ കോപ്പി സഹിതം കമ്മിറ്റിവശം നൽകേണ്ടതാണ്. പാസ്പോർട്ട്‌ കോപ്പി സമർപ്പിക്കാത്ത കളിക്കാരനെ ഒരു കാരണവശാലും കളിയ്ക്കാൻ അനുവദിക്കുന്നതല്ല.  അതിഥി താരങ്ങളുടെ പാസ്പോർട്ട്‌, വിസ രേഖകൾ കളിയുടെ ഒരു ദിവസം മുമ്പേ സമര്പ്പിക്കേണ്ടതാണ്.

5.         18 ൽ 7 കളിക്കാർ സബ്സ്റ്റിടൂട്ട് ആയിരിക്കും. 7 ൽ നാല് കളിക്കാരെയും ഒരു ഗോളിയെയും സബ്സ്ടിടുറ്റ് ചെയ്യാവുന്നതാണ്. അഞ്ചാമനായി ഇറങ്ങുന്ന ഗോൾകീപ്പറെ മറ്റു positions ൽ കളിയ്ക്കാൻ അനുവദിക്കുകയില്ല.

6.         ആദ്യ റൌണ്ട് മത്സരങ്ങൾ 60 മിനിറ്റ് വീതവും സെമി, ഫൈനൽ മത്സരങ്ങൾ 90 മിനുട്ട് വീതവുമായിരിക്കും.

7.         ഓരോ ടീമും കളിയുടെ 30 മ്ന്റ്റ് മുമ്പ് റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്. മത്സരത്തിന്റെ നിശ്ചിത സമയം കഴിഞ്ഞു 15 മിനുടിനുള്ളിൽ ടീം റിപ്പോർട്ട്‌ ചെയ്തില്ലെങ്കിൽ റിപ്പോർട്ട്‌ ചെയ്ത ടീമിന് വാകൊവർ നല്കുന്നതാണ്.

8.         കളിക്കാർ ബൂട്ട്, നമ്പറോടു കൂടിയ ജേഴ്സി, ഷിൻ ഗാർഡ് എന്നിവ നിബന്ധമായും ധരിക്കെണ്ടാതാണ്.

9.         ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങളിൽ ഓരോ ഗ്രൂപ്പിൽ നിന്നും പോയന്ടിസ്ഥാനത്തിൽ മുന്നിലെത്തുന്ന 2 ടീമുകൾ സെമി ഫൈനലിന് അർഹത നേടുന്നു. (പോയിന്റ്‌:- ജയം: 3, സമനില:-1). പോയന്ടിസ്ഥാനത്തിൽ തുല്യത പാലിച്ചാൽ കൂടുതൽ ഗോളുകൾ അടിച്ച ടീം qualify ചെയ്യുന്നതായിരിക്കും. അടിച്ച ഗോളുകൾ തുല്യമാണെങ്കിൽ കുറച്ചു ഗോളുകൾ വഴങ്ങിയ ടീമിനാവും അർഹത. അടിച്ച ഗോൾ, വഴങ്ങിയ ഗോൾ എന്നിവയെല്ലാം തുല്യമായാൽ പരസ്പരം നടന്ന കളിയിലെ വിജയിയെ ആയിരിക്കും പരിഗണിക്കുക തുടർന്നും സാധ്യമായില്ലെങ്കിൽ നറുക്കെടുപ്പിലൂടെ ആയിരിക്കും  ടീമിനെ നിശ്ചയിക്കുക.

10.       സെമി ഫൈനൽ മുതലുള്ള മത്സരങ്ങൾ സമനിലയിലായാൽ 10 മിനുട്ട് എക്സ്ട്രാ നല്കുന്നതും തുല്യത പാലിച്ചാൽ പെനാൽറ്റിയിലൂടെ വിജയികളെ  കണ്ടെത്തുന്നതുമായിരിക്കും.

11.       ഒരു കളിക്കാരന് ഒരു കളിയിൽ ചുവപ്പ് കാർഡോ രണ്ട് മഞ്ഞ കാർഡുകളോ, തുടർച്ചയായ 2 കളികളിൽ മഞ്ഞ കാർഡുകളോ ലഭിക്കുകയാണെങ്കിൽ ആ കളിക്കാരനെ അടുത്ത ഒരു കളിയിൽ നിന്നും സസ്പെൻറ് ചെയ്യുന്നതായിരിക്കും എന്നാൽ തുടര്ച്ചയായ രണ്ടാം മത്സരത്തിൽ മഞ്ഞ ലഭിക്കുകയാണെങ്കിൽ ആ കളി പൂർത്തിയാകാൻ അനുവദിക്കുന്നതാണ്. ഗുരുതരമായ അച്ചടക്കരാഹിത്യം കാണിച്ചു റെഡ് കാർഡ്‌ ലഭിച്ചു പുറത്ത് പോവുന്ന കളിക്കാരനുള്ള ശിക്ഷ ടെക്നിക്കൽ കമ്മിറ്റി, മാച്ച് റഫറി എന്നിവർ ആലോചിച്ച് അതാതു സമയങ്ങളിൽ എടുക്കുന്നതായിരിക്കും. പ്രാഥമിക റൌണ്ടിലെ മഞ്ഞ കാർഡ്‌ സെമി ഫൈനലിൽ പരിഗണിക്കുന്നതല്ല.

12.       ഓർഗനൈസിംഗ് കമ്മിറ്റി അംഗീകരിച്ച നിയമാവലി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.

13.       റഫറിമാരുടെ തീരുമാനം അന്തിമമായിരിക്കും.

14.       ഒരു ടീമിൽ കളിച്ച കളിക്കാരൻ യാതൊരു കാരണവശാലും മറ്റൊരു ടീമിൽ കളിയ്ക്കാൻ പാടില്ല. അങ്ങനെ കളിപ്പിച്ചാൽ രണ്ടാമത് കളിപ്പിച്ച ടീമിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കുന്നതായിരിക്കും.

15.       കളിയുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ കളി കഴിഞ്ഞു ഒരു മണിക്കൂറിനുള്ളിൽ 250 റിയാൽ കെട്ടി വച്ച് പരാതി എഴുതി സമര്പ്പിക്കേണ്ടതാണ്.  എന്നാൽ മുഴുവൻ സമയവും കളിക്കാത്ത ടീമിന്റെ പരാതി സ്വീകരിക്കുന്നതല്ല. പരാതികാരന് അനുകൂലമായ തീരുമാനമാണ് ഉണ്ടാവുന്നതെങ്കിൽ കെട്ടി വച്ച പണം തിരിച്ചു നൽകുന്നതാണ്.

16.       കളിയുമായി ബന്ധപ്പെട്ട് ഈ നിയമാവലിയിൽ പറയാത്ത കാര്യങ്ങളിൽ കമ്മിറ്റി എടുക്കുന്ന തീരുമാനം അംഗീകരിക്കാൻ ടീമുകൾ ബാധ്യസ്ഥരാണ്.

17.       കളിക്കിടയിൽ സംഭവിക്കുന്ന അപകടം, പരിക്ക് എന്നിവയുടെ ഉത്തരവാദിത്വം അതാത് ടീമുകൾകായിരിക്കും.

18.       മത്സര വിജയികൾക്ക് റോളിംഗ് ട്രോഫി, അഡീഷനൽ ട്രോഫി എന്നിവ സമ്മാനിക്കുന്നതായിരിക്കും.

19.       രണ്ണെഴ്സ്അപ്പ്‌, ബെസ്റ്റ് കളിക്കാരൻ, ബെസ്റ്റ് ഗോൾകീപ്പർ, ടോപ്‌ സ്കോറർ, ബെസ്റ്റ് ഡിഫന്റ്ർ, സെമി മുതലുള്ള മത്സരങ്ങളിൽ പ്ലയെർ ഓഫ് ദി ഗെയിം എന്നീ സമ്മാനങ്ങൾ നൽകുന്നതാണ്.

20.       വിജയികൾ, റണ്ണർഅപ്പ് എന്നിവർക്ക് കാഷ് പ്രൈസ് നൽകുന്നതാണ്.

21.       ടീം മാനേജരിലൂടെ ആയിരിക്കും മത്സര സംബന്ധമായ അറിയിപ്പുകൾ നല്കുക.